കൊച്ചി: കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച പ്രീകോൺക്ലേവ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രീകോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷൻ സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി ഉദ്ഘാടനം ചെയ്തു. ഡോ. കെ. യമുന അദ്ധ്യക്ഷയായി. ഡോ. എ.കെ. രാമകൃഷ്ണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, എൻ. അൻവർ അലി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ എം. സത്യൻ, ബിജു വിൻസന്റ്, അഹമ്മദ് കസ്‌ട്രോ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |