തിരുവാങ്കുളം :കടുംഗമംഗലം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ദേവാലയത്തിൽ 28 ,29 തീയതികളിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ നടക്കും.ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന തുടർന്ന് കൊടി കയറ്റം.വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന. തുടർന്ന് കുരിശുംതൊട്ടിയിലേക്ക്പ്രദക്ഷിണം, ആശീർവാദം,അത്താഴമൂട്ട്.
29ന് രാവിലെ 7.15 ന് പ്രഭാത പ്രാർത്ഥന 8.15ന് മണിക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 8:30ന് ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ അഞ്ചിൻ മേൽ കുർബാന . അനുമോദനയോഗം, പ്രദക്ഷിണം, ആശീർവാദം. 12 മണിക്ക് നേർച്ചസദ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |