കളമശേരി: തെരുവുനായകൾക്ക് മൃഗസ്നേഹികൾ ഭക്ഷണം കൊടുക്കുന്നത് വഴി ഉണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഫാക്ട് പെട്രോ കെമിക്കൽ ഡിവിഷൻ ഗേറ്റിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ഫാക്ട് കവലയിൽ സമാപിച്ചു. കൗൺസിലർമാരായ എസ്. ഷാജി,കെ. ആർ. കൃഷ്ണപ്രസാദ്, അയൂബ്, ബി.ജെ.പി ഏലൂർ മുനിസിപ്പൽ വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വി. പ്രകാശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ റസാക്ക്, നാരായണൻകുട്ടി, ഓട്ടോ ഡ്രൈവറായ മോഹനൻ പി.ടി, പത്മകുമാർ എന്നിവർ സംസാരിച്ചു.പി.ബി. ഗോപിനാഥ്,കെ. എൻ. അനിൽകുമാർ, വർഗീസ് വേവുകാടൻ, തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |