കോട്ടയം : അമ്മയെ മകൻ മർദ്ദിക്കുന്നെന്ന വിവരം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയ്‌ക്ക് പരിക്ക്. തലയോലപ്പറമ്പ് സ്റ്റേഷനിലെ എസ്.ഐ പി.പി സുദർശനന്റെ കൈയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വടകര വലിയവീട്ടിൽ മുരുകനെ (54) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമ്മയെ ഉപദ്രവിക്കുന്നതായി വരിക്കാൻകുന്ന് കാശാൻകാല ഭാഗത്ത് നിന്നാണ് സ്റ്റേഷനിലേക്ക് ഫോൺവിളിയെത്തിയത്. തുടർന്ന് സുദർശനനും, എ.എസ്.ഐ രാജേഷും സ്ഥലത്തെത്തി. ഈ സമയം മകൻ വൃദ്ധയായ അമ്മയെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി സുദർശനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |