കൊച്ചി: പരിക്ക് മാറി തിരിച്ചു വരണം. സ്വർണ മെഡൽ നേടണം. മാസങ്ങൾക്ക് മുമ്പേ മനസിൽക്കുറിച്ചത് നേടിയെടുത്ത് കെ.ആർ. ആകാശ്. സീനിയർവിഭാഗം പോൾവോൾട്ടിലാണ് സ്വർണം നേടിയത്. കോതമംഗലം മാർബേസിലിന്റെ മിന്നും താരമാണ്. ചോറ്റാനിക്കര സ്വദേശിയാണ്. ആകാശിന്റെ അമ്മ ശ്രീജ 100, 200 മീറ്റർ താരമായിരുന്നു. ശ്രീജയാണ് മകനെയും കായികരംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. ആകാശ് പോൾ വാൾട്ട് തിരഞ്ഞെടുത്തു. പത്തിൽ പഠിക്കെ ജില്ലാകായികമേളയിൽ രണ്ടാംസ്ഥാനവും സംസ്ഥാന സ്‌കൂൾ കായികമേളയിൽ മൂന്നാമനുമായി. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ മാർബേസിലിന്റെ തന്നെ ജോംസൺ ചെറിയാനാണ് വിജയി. സീനിയർ വിഭാഗം പെൺകുട്ടികളിലും മാർബേസിൽ താരം പൊന്നണിഞ്ഞു. എമി ട്രീസ ജിജിയാണ് സ്വർണം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |