
കൊച്ചി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ വിദ്യാർത്ഥികളുടെ സംസ്ഥാന സമ്മേളനം അമൃത ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പി.എസ്.സി മുൻ ചെയർമാനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ജയശേഖർ പി. അദ്ധ്യക്ഷത വഹിച്ചു. ഡോ. സബിത എം., ഡോ. ജോൺ ജോസഫ്, എം.പി. ജോർജ്, പ്രദീപ് എം.ആർ., രാജലക്ഷ്മി എസ്. എന്നിവർ പങ്കെടുത്തു. വിഷ്ണു ലോണ ജേക്കബ്, അസിസ്റ്റന്റ് പ്രൊഫ. ബ്രഹ്മചാരി ശിവാനന്ദൻ ഡി.എസ് എന്നിവർ മോട്ടിവേഷൻ സെഷനുകൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം സിനിമാ താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |