തൃപ്പൂണിത്തുറ: ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഭക്തജനങ്ങൾക്ക് രാവിലെ മുതൽ സംഭാരവും വൈകീട്ട് ചുക്കുകാപ്പിയും സൗജന്യമായി വിതരണം ചെയ്യുന്നു. കൗണ്ടറിന്റെ ഉദ്ഘാടനം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് നിർവഹിച്ചു. അയ്യപ്പ സേവാ സംഘം യൂണിറ്റ് പ്രസിഡന്റ് കെ.ബി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാ സംഘം യൂണിറ്റ് സെക്രട്ടറി എ. വിജയകുമാർ, ട്രഷറർ വി.പി. സതീശർ, വി.ആർ. ബാബു, എം.എസ്. സതീശൻ, പി.എ. സന്തോഷ്, സന്ദീപ്, സന്തോഷ് പുളിക്കൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |