കൊച്ചി : അപസ്മാര രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കാൻ കൊച്ചി അമൃത ആശുപത്രിയുമായി ചേർന്ന് ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സാമൂഹ്യക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായി ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്നതിന് ഒരു കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. ഇതിനകം 1300 രോഗികൾക്ക് വിജയകരമായി അപസ്മാര ശസ്ത്രക്രിയകൾ നിർവഹിച്ചുവെന്ന് അമൃത ആശുപത്രി അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലെപ്‌സി വിഭാഗം മേധാവി ഡോ. സിബി ഗോപിനാഥ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |