കളമശേരി: അസുഖബാധിതരായി വീടുകളിൽ കഴിയുന്ന ആറ് സഹപാഠികൾക്ക് ക്രിസ്മസ് - പുതുവത്സരമാഘോഷിക്കാൻ ഏലൂർ ഗവ. എൽ.പി സ്കൂളിലെ കുരുന്നുകളും രക്ഷകർത്താക്കളും ഭക്ഷ്യമേള സംഘടിപ്പിച്ചു. 140 ഓളം വിദ്യാർത്ഥികൾ വീടുകളിൽ ഉണ്ടാക്കിയ വിവിധതരം പലഹാരങ്ങൾ, ബിരിയാണി, പായസം തുടങ്ങി എഴുപതോളം വിഭവങ്ങൾ സ്കൂൾ ഹാളിൽ വില്പനയ്ക്കായി വച്ചു. നാട്ടുകാർ സഹകരിച്ചതോടെ രണ്ട് മണിക്കൂർ കൊണ്ട് വിറ്റു തീർന്നു. വില്പനയിലൂടെ സമാഹരിച്ച തുകയാണ് സഹായധനമായി നൽകുന്നത്. പ്രധാനാദ്ധ്യാപകനായ സിബി അഗസ്റ്റിനൊപ്പം എട്ട് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും നേതൃത്വം നൽകി. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞാൽ സ്കൂൾ സംഘം സമ്മാനങ്ങളുമായി സഹപാഠികളുടെ വീടുകൾ സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |