
കൊച്ചി: ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005 യു.പി.എ സർക്കാർ നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും രൂപവും സ്വഭാവവും മാറ്റാൻ എൻ.ഡി.എ സർക്കാരിന്റെ ബില്ലിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
എറണാകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സൈമൺ ഇടപ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ.രമേശൻ, കെ.വി.പി കൃഷ്ണകുമാർ, ആന്റണി പട്ടണം, എ.എൽ.സക്കീർ ഹുസൈൻ, കെ.ശിവശങ്കരൻ നായർ, കെ.കെ.അബൂബക്കർ, എം.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
