കൊച്ചി: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യയുടെ ആധാർ സേവാകേന്ദ്രം (എ.എസ്.കെ) എറണാകുളം കച്ചേരിപ്പടിയിൽ 20ന് രാവിലെ 10ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
ആദ്യ ടോക്കൺ വിതരണോദ്ഘാടനം യു.ഐ,ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശൈലേന്ദ്ര സിംഗ് നിർവഹിക്കും. വെരിഫയർ കൗണ്ടർ ബംഗളൂരു റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി.വി.ആനി ജോയ്‌സി ഉദ്ഘാടനം ചെയ്യും. കാഷ്യർ കൗണ്ടർ സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാറും ആധാർ പ്രവർത്തനങ്ങൾ യു.ഐ,ഡി.എ.ഐ സംസ്ഥാന ഓഫീസ് ഡയറക്ടർ വിനോദ് ജേക്കബ് ജോണും തുടക്കം കുറിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
