കാക്കനാട്: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ കളമശേരിയിൽ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള കമ്മീഷനെ നിയമിക്കാതെ കമ്മിറ്റി രൂപീകരിച്ച് ശമ്പളപരിഷ്കരണ നടപടികൾ അനന്തമായി വൈകിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ, ട്രഷറർ വി.പി. ബോബിൻ, വൈസ് പ്രസിഡന്റുമാരായ ജി.എസ്. ഉമാശങ്കർ വി.എൽ. രാകേഷ് കമൽ, എം.എ. എബി, ബേസിൽ ജോസഫ്, ഷിനോയ് ജോർജ്, ജെ. പ്രശാന്ത്, ജിജോ പോൾ, സിനു പി. ലാസർ, ബേസിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |