
കൊച്ചി: യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രം എറണാകുളം കച്ചേരിപ്പടിയിൽ ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നഗരവത്‌രണവും ജനസംഖ്യാ വർദ്ധനവും മൂലം ആധാർ എൻട്രോൾമെന്റിനും അപ്‌ഡേഷനുമായി വർദ്ധിക്കുന്ന ജനത്തിരക്ക് കുറയ്ക്കാൻ കേന്ദ്രം സഹായിക്കും. അടുത്ത വർഷം മാർച്ചോടുകൂടി തൃശൂരിലും ആധാർ സേവാ കേന്ദ്രം ആംരഭിക്കുമെന്നും തുടർന്ന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ വരുമെന്നും യു.ഐ.ഡി.എ.ഐ ബംഗളൂരു റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വി.ആനി ജോയ്‌സി പറഞ്ഞു. പുതിയ ആധാർ എന്റോൾമെന്റ്, ഡേറ്റ അപ്‌ഡേറ്റ്, പി.വി.സി കാർഡ് ഓർഡർ, പരാതി പരിഹാരം, അപ്പോയിന്റ്‌മെന്റുകൾ, ടോക്കൺ വിതരണം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |