കൊച്ചി: കേരള കത്തോലിക്കാ മെത്രാൻസമിതി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ പാലാരിവട്ടത്ത് ക്രിസ്മസ് ആഘോഷിച്ചു. ആലുവ അദ്വൈതാശ്രമം സ്വാമി ധർമ്മചൈതന്യ ക്രിസ്മസ് സന്ദേശം നൽകി. എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അഷരി, പി.ഒ.സി പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ ഫാ.ഡോ.ജേക്കബ് പ്രസാദ്, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഫാ.തോമസ് തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്മസ് കേക്ക് മുറിക്കലും ക്രിസ്മസ് ട്രീ തെളിയിക്കലും കെ.സി.ബി.സി പ്രസിഡന്റ് ഡോ.വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. കരോൾ ആലാപനം,നൃത്താവതരണം, സാൻഡാ ഡാൻസ് എന്നിവയും നടന്നു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |