
മട്ടാഞ്ചേരി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് ഫോർട്ട് കൊച്ചി ഫിറ്റ്നസ് പാർക്ക് ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ മോട്ടോർ ബൈക്ക് സ്ലോ റേസ് സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി സ്വദേശികളായ സ്റ്റാനി സെബാസ്റ്റിൻ ഒന്നും ഡിയോൺ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരം കൊച്ചി കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഫെർട്ടിസ് ഫ്ളാഗ് ഒഫ് ചെയ്തു. ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ പ്രസിഡന്റുമാരായ എ.എ.അബ്ദുൽ അസീസ്, ഭരത് ഖോന, ലോക ക്രോസ്ബോ ചാമ്പ്യൻ വിൽഫ്രഡ് മാനുവൽ, സോമൻ.എം.മേനോൻ, എം.എം.സലീം,പ്രസിഡന്റ് എം.ഹുസൈൻ, പി.എ.മുഹമ്മദ് അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |