കൊച്ചി: പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ് ക്യാമ്പെയിന്റെ പ്രചാരണപരിപാടികൾക്ക് 29ന് ജില്ലയിൽ തുടക്കമാവും. ഇടുക്കി, എറണാകുളം ജില്ലകൾ സംയുക്തമായാണ് പ്രചാരണപരിപാടികൾ സംഘടിപ്പിക്കുക. രാവിലെ 8.30ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നും മാർ ബസേലിയോസ് കോളേജിലേക്ക് സൈക്കിൾ റാലി സംഘടിപ്പിക്കും. തുടർന്ന് നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയൻസിൽ നടക്കുന്ന പൊതുസമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടോം ജോസഫ് മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |