
കൊച്ചി: എറണാകുളം ശ്രീമുത്തപ്പൻ സേവാസമിതിയുടെ നേതൃത്വത്തിൽ പനമ്പിള്ളിനഗർ പാസ്പോർട്ട് ഓഫീസിന് സമീപം വിദ്യാനഗറിൽ ജനുവരി 3നും 4നും ശ്രീമുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും നടക്കും. 3ന് ഉച്ചയ്ക്ക് 3ന് മലയിറക്കൽ, വൈകിട്ട് 5ന് ശ്രീ മുത്തപ്പൻ വെള്ളാട്ടം, 6ന് സന്ധ്യാവേല, മുത്തപ്പദർശനവും കാണിക്ക സമർപ്പണവും രാത്രി 11ന് തിരുമുടി ഇറക്കൽ, 11.15ന് കളിക്കപ്പാട്ട്, 11.30ന് കലശം വരവ്. 4ന് രാവിലെ 6ന് ശ്രീമുത്തപ്പൻ തിരുവപ്പനയും വെള്ളാട്ടവും. തുടർന്ന് പള്ളിവേട്ട, 6.45ന് മുത്തപ്പദർശനവും കാണിക്ക സമർപ്പണവും. വൈകിട്ട് 5.30ന് തിരുമുടി ഇറക്കൽ. 3ന് രാത്രിയും 4ന് ഉച്ചയ്ക്കും പ്രസാദ ഊട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |