മട്ടാഞ്ചേരി: യുവാവിനെ തടഞ്ഞു നിറുത്തി മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി എം.എൻ. മാധവൻ റോഡ് പള്ളിയാമക്കൽ വീട്ടിൽ ആകാശ് (19), ഇടക്കൊച്ചി പുത്തൻതറ വീട്ടിൽ നീരജ് (19) എന്നിവരാണ് പിടിയിലായത്. 26ന് അർദ്ധരാത്രി പനയപ്പള്ളി ഭാഗത്താണ് യുവാവിനെ ആക്രമിച്ച് 75000 രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും 200 രൂപയും തട്ടിയെടുത്തത്. യുവാവിന്റെ സുഹൃത്തിന്റെ പിതാവിന്റെ പേരിലുള്ള ഗൂഗിൾ പേ ഉപയോഗിച്ചാണ് പണം കവർന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി ഇൻസ്‌പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |