
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ജൂബിലി സമാപന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 3.30ന് ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിൽ നിന്ന് ജൂബിലി കുരിശ് പ്രയാണം ആരംഭിക്കും. ഇരുചക്ര വാഹനറാലി വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഫ്ലാഗ് ഓഫ് ചെയ്യും . വൈകിട്ട് 5ന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ വരാപ്പുഴ അതിരൂപതാ അദ്ധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ജൂബിലി കുരിശിനെ സ്വീകരിക്കും. ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികനാകും. ഡോ. സ്റ്റീഫൻ ആലത്തറ വചന സന്ദേശം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |