
കളമശേരി: കുസാറ്റിൽ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ 28 മുതൽ മാർച്ച് 2 വരെ ‘പോയട്രി ഓഫ് ദി ബോഡി, ദി ആർട്ട് ഒഫ് ഡാൻസിംഗ്’ എന്ന പേരിൽ ത്രിദിന നൃത്ത ശില്പശാല സംഘടിപ്പിക്കും. ചെന്നൈ സൗഗന്ധിക സ്കൂൾ ഒഫ് ഡാൻസ് ഡയറക്ടർ ഡോ. നീന പ്രസാദ് ക്യൂറേറ്റ് ചെയ്യുന്ന ശില്പശാലയിൽ സർവകലാശാലാ വിദ്യാർത്ഥികൾക്ക് പുറമേ ശാസ്ത്രീയ നൃത്തത്തിൽ അടിസ്ഥാന പരിശീലനമുള്ളവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. സർവകലാശാല വിദ്യാർത്ഥികൾ 300 രൂപയും മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ 600 രൂപയും മറ്റുള്ളവർ 1500 രൂപയുമാണ് ഫീസ് നൽകേണ്ടത്. വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. https://www.welfare.cusat.ac.in ഫോൺ: 9447508345.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |