
കൊച്ചി: നെൽക്കർഷകർക്കെതിരായ ജനദ്രോഹ നടപടികൾക്കും കേന്ദ്ര സർക്കാർ ആനൂകൂല്യങ്ങൾ കൊടുക്കാതെ മറച്ചുവയ്ക്കുന്ന പിണറായി സർക്കാർ നടപടികൾക്കുമെതിരെ സിറ്റി ജില്ലാ കർഷക മോർച്ച മാർച്ച് 3ന് രാവിലെ 10ന് വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിന് മുമ്പിൽ ധർണ നടത്തും. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു യോഗം ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജയൻ തോട്ടുങ്കൽ, ആർ.സജികുമാർ, ജില്ലാ സെക്രട്ടറിമാരായ ഷൈജു കോവിലകം, തങ്കരാജ്, ജില്ലാ ട്രഷറർ എം.എസ്.തമ്പി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |