
മട്ടാഞ്ചേരി: മിഡിൽ ഈസ്റ്റ് സംഘർഷം നീണ്ടുനിൽക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രാജ്കുമാർ ഗുപ്ത പറഞ്ഞു. വിമാനയാത്രാ തടസങ്ങളും വർദ്ധിക്കുന്ന നിരക്കുകളും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കും. കയറ്റുമതിക്കാർ ഉയർന്ന ചരക്കുനിരക്കും ഇൻഷ്വറൻസ് ചെലവുകളും മൂലം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഗൾഫ് രാജ്യങ്ങളിലെ അനിശ്ചിതത്വം റമിറ്റൻസ് ഇൻഫ്ലോ കുറയ്ക്കാൻ സാദ്ധ്യതയുള്ളത് ഗാർഹിക ഉപഭോഗത്തെയും സംസ്ഥാനത്തെ മൊത്തം ഡിമാൻഡിനെയും ബാധിച്ചേക്കാം. ക്രൂഡ് ഓയിൽ വിലവർദ്ധനവ് പ്രാദേശിക പെട്രോളിയം ചെലവ് ഉയർത്തുന്നതിനൊപ്പം കറന്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കാനും പണപ്പെരുപ്പ സമ്മർദ്ദമുണ്ടാക്കാനും കാരണമാകും. ചരക്കുനീക്കത്തിലെ തടസങ്ങൾ വിതരണ ശൃംഖലയെ ബാധിക്കുന്നത് പ്രാദേശിക വിലയിൽ ചാഞ്ചാട്ടമുണ്ടാക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |