
കൊച്ചി: രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ രണ്ട് നൂതന ലാബുകൾക്കും പുതിയ അക്കാഡമിക് ജേർണലിനും തുടക്കമായി. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സിസ തോമസ് ഉദ്ഘാടനം ചെയ്തു. രാജഗിരി സ്ഥാപനങ്ങളുടെ മാനേജർ ഫാ. ബെന്നി നൽക്കര പ്രകാശനകർമ്മം നിർവഹിച്ചു. മൈഫൈ സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണ മേനോൻ, ഹൈപ്പർ കോഗ്‌നിറ്റീവ് ടെക്‌നോളജീസ് സ്ഥാപകരും ഡയറക്ടർമാരുമായ അമ്പാട്ട് വിനേഷ് മേനോൻ, ബോബൻ വർഗീസ്, സ്റ്റീഗ് എനർജി സർവീസസ് ചെയർമാൻ ഡോ.ജേക്കബ് ടി.വർഗീസ്, ഗ്രൂപ്പ് ജി.എം സഞ്ജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |