കൊച്ചി: തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയുടെ ദയനീയ പരാജയം എറണാകുളം അതിരൂപതാ വിശ്വാസികളുടെ മനസിനേറ്റ മുറിവിന്റെ മറുപടിയാണെന്ന് സഭാ സുതാര്യ സമിതി പ്രിസിഡന്റ് മാത്യു കരോണ്ടുകടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞുക്കാരൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഓശാന ഞായറാഴ്ച നൂറുകണക്കിന് പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ എറണാകുളം ബസലിക്കയിൽ കർദിനാൾ ആലഞ്ചേരിക്ക് കുർബാന അർപ്പിക്കാൻ അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. ബസലിക്ക വിശുദ്ധ കുർബാന പോലും മുടക്കി പൂട്ടിയിട്ടതൊന്നും വിശ്വാസികൾ മറന്നിട്ടില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |