കൊച്ചി: ഇന്ത്യയുടെ മാതൃക ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച മികച്ച നേതാവാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. 'മോദി @ 20 ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിന്റെ പ്രകാശനം നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഉപാദ്ധ്യക്ഷ ഡോ.ജെ. പ്രമീളദേവി, മാനേജ്മെന്റ് കൺസൾട്ടന്റ് കൃഷ്ണകുമാർ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, യുവ മോർച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി.എൽ. ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |