ആലുവ: എടത്തല അൽ അമീൻ കോളേജ് ബയോ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജലഗുണനിലവാര പരിശോധനാ കേന്ദ്രം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ അദ്ധ്യക്ഷനായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെയുള്ള പരിശോധനാ കേന്ദ്രമാണ് തുടങ്ങിയിട്ടുള്ളത്. 20 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള ലാബിൽ വെള്ളവും മലിനജലവും പരിശോധിക്കാൻ കഴിയും. ആലുവ ജലശുദ്ധീകരണശാല ഓപ്പറേറ്റർ കെ.ആർ.മഹേഷ് മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജി.ഇന്ദു, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.ലീന വർഗീസ്, ബയോ ടെക്നോളജി വിഭാഗം മേധാവി രാഖിമോൾ രമേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |