SignIn
Kerala Kaumudi Online
Saturday, 20 April 2024 6.20 AM IST

എം.പി ഫണ്ട്: പദ്ധതികളുടെ പുരോഗതി വിലയിരുത്തി

തൃക്കാക്കര: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. ജില്ലയിൽ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾ വിലയിരുത്താനായി ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. പദ്ധതി നിർവഹണത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരാതികൾക്ക് ഇടയുണ്ടാവരുതെന്നും കളക്ടർ പറഞ്ഞു. ലോക്‌സഭാ കാലാവധി 2024ൽ അവസാനിക്കാനിരിക്കെ പദ്ധതികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ അനിൽകുമാർ, എം.പി മാരുടെ പ്രതിനിധികളായ പി.സി. ഷൈൻ, കെ.എൻ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.