അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ഗ്യാസ്ട്രോ ക്യാമ്പിന് നാളെ തുടക്കമാകും. ആശുപത്രിയിലെ മെഡിക്കൽ-സർജിക്കൽ ഗ്യാസ്ട്രോ വിഭാഗങ്ങളാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. 31 വരെ നീളുന്ന ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ ഉൾപ്പടെ നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ്ട്രോ ചെക്കപ്പിന് പ്രത്യേക പാക്കേജും ലഭ്യമായിരിക്കും. എല്ലാ തരം ഉദരരോഗങ്ങൾക്കും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ക്യാമ്പ് പരിഹാരം നിർദ്ദേശിക്കുമെന്ന് ഗ്യാസ്ട്രോ വിദഗ്ദ്ധൻ ഡോ. ജീസ്മോൻ ജോസ് പറഞ്ഞു. മരുന്നിന്റെ സഹായത്തോടെ മാറാത്ത സങ്കീർണമായ ഉദരരോഗങ്ങൾക്ക് ശാസ്ത്രക്രിയയിലൂടെ മാറ്റാനും ക്യാമ്പ് വഴിയൊരുമെന്ന് ഗ്യാസ്ട്രോ സർജൻ ഡോ. കാർത്തിക് കുൽശ്രേഷ്ഠ പറഞ്ഞു. ഫോൺ: 04847185000.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |