കൊച്ചി: നുവാൽസിൽ നിയമ സർവകലാശാലകളുടെ അക്രെഡിറ്റേഷനെ കുറിച്ച് ദ്വിദിന ശില്പശാല നടത്തി. വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാഗ്പൂർ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. വിജേന്ദ്രകുമാർ, മുംബയ് നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. ദിലീപ് യുക്കായി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. ഗിരീഷ്‌കുമാർ, ഡോ. എം. ഭാസി, ഡോ.സൈമൺ തട്ടിൽ, ഡോ. ബിനോയ് ജോസഫ്, ഡോ. എസ്. മിനി, ഡോ. അനിൽ ആർ. നായർ, ഡോ. ഷീബ എസ്. ധർ, എം.ജി. മഹാദേവ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |