കൂത്തുപറമ്പ്: സംസ്ഥാനത്തെ ഒരു കാലത്ത് ഫുട്ബാൾ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കേരള പൊലീസിന്റെ സുവർണതലമുറയും കണ്ണൂരിന്റെ ഫുട്ബാൾ കരുത്ത് പലകുറി അറിയിച്ച കെൽട്രോണും ഇന്ന് വീണ്ടും കളത്തിൽ .കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന ഫുട്ബോൾ മത്സരത്തിലാണ് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസമായ ഐ എം വിജയൻ ഉൾപ്പെടെയുള്ള താരങ്ങൾ ബൂട്ട് കെട്ടുന്നത്.
ഹണ്ടേർസ് ക്ലബ്ബിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് മുൻ മുൻ കേരള പൊലീസ് താരങ്ങളും കെൽട്രോണും ഏറ്റുമുട്ടുന്നത്. വൈകിട്ട് 7 മണിക്ക് ആണ് പ്രദർശന മത്സരം. ഐ.എം. വിജയന് പുറമെ ജോപോൾ അഞ്ചേരി,ഷറഫലി, പാപ്പച്ചൻ, കെ.ടി.ചാക്കോ, കുരികേശ് മാത്യു ,തോബിയാസ്, മുൻ കെൽട്രോൺ താരങ്ങളായ ധനേഷ്, എം.സുരേഷ്, ശിവദാസ്, രാജീവൻ എന്നിവർ പ്രദർശന മത്സരത്തിൽ അണിനിരക്കും.
പ്രദർശന മത്സരത്തിന് മുന്നോടിയായി കാസർകോട് - മലപ്പുറം അണ്ടർ 18 ടീമുകൾ തമ്മിലുള്ള മത്സരവും നടക്കുമെന്ന് മുൻ കേരള പൊലീസ് താരവും ഹണ്ട്സ് ക്ലബ്ബ് പ്രസിഡന്റുമായ സി.എം.സുധീർ കുമാർ, പറഞ്ഞു വൈകുന്നേരം ആറിന് കെ.പി മോഹനൻ എം.എൽ.എ മത്സരംഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |