
കണ്ണൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിസന്റുമായിരുന്ന കെ.വി. ജാനകിയെ കണ്ണൂർ പരിഷദ് ഭവനിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു.കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ എൻ.സുകന്യ അനുസ്മരണ ഭാഷണം നടത്തി. ടി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വി.എ.രാമാനുജൻ , വി.വി.ശ്രീനിവാസൻ, പി.സൗമിനി, കെ.കെ.രവി, കെ.വിനോദ് കുമാർ , പി.നാരായണൻ കുട്ടി, പ്രദീപ് കുമാർ , കെ.കെ. സുഗതൻ, ടി വി . നാരായണൻ , സരേഷ് ബാബു പി.സി, കെ സി പത്മനാഭൻ , പി.ധർമൻ , സുരേന്ദ്രൻ അടുത്തില , സി.കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി .കെ. സുധാകരൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി.പി.ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |