കണ്ണൂർ: യേശു ശിഷ്യരുടെ കാൽകഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓർമ പുതുക്കി ക്രൈസ്തവർ പെസഹാ ആചരിച്ചു. ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന തിരുവത്താഴത്തിനും, കാൽകഴുകൽ ശുശ്രുഷയക്കും കണ്ണൂർ രുപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. ശിഷ്യന്മാരുടെ കാൽ കഴുകിയതിലൂടെ ഈശോ കാട്ടിയത് വിനയാന്വിതമായ മാത്യകയാണെന്നും പരസ്‌പരം സ്നേഹവും വിനയവും ബഹുമാനവുമാണ് ക്രൈസ്തവന്റെ മുഖമുദ്രയെന്നും ബിഷപ് പറഞ്ഞു.
മോൺ.ക്ലാരൻസ് പാലിയത്ത്, വികാരി ഫാ.ജോയി പൈനാടത്ത്, ഫാ.ആഷ്ലിൻ കളത്തിൽ, ഫാ.ഐബൽ ജോൺ എന്നിവർ സഹകാർമികരായിരുന്നു. ക്രിസ്തുവിന്റെ കുരിശുമരണ സമരണകളുമായി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഉച്ചയ്ക്ക് മൂന്നിന് കുരിശിന്റെ വഴി ബർണശ്ശേരിയിൽ നിന്ന് തുടങ്ങി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സമാപിക്കും. തുടർന്ന് പിഡസഹന അനുസമരണ ശുശ്രൂഷ, ദൈവവചന പ്രഘോഷണ കർമം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗര പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |