കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പിന്റെ പശ്ചാത്തലത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് , റെയിൽവേ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് മാർച്ച് നടത്തി. ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, ഗവ. റെയിൽവേ പോലീസ് എസ്.എച്ച്.ഒ കെ.വി ഉമേഷ്, ആർ.പി.എഫ് എസ്.ഐമാരായ ടി.വിനോദ്, കെ.ദിജിത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ സ്റ്റേഷനുകളിൽ പുതുതായി 10 വീതം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എലത്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ ദക്ഷിണ റെയിൽവേ ഐ.ജി ജി.എം. ഈശ്വര റാവു വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |