കണ്ണൂർ: പിണറായി പെരുമയോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും സഹകരണത്തോടെ മമ്പറം ബോട്ട് ടെർമിനലിന് സമീപം സംഘടിപ്പിക്കുന്ന റിവർ ഫെസ്റ്റ് നാളെ വൈകീട്ട് മൂന്നിന് മന്ത്റി പി.എ .മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. റിവർ ഫെസ്റ്റിന്റെ ഭാഗമായി 8, 9,10 തിയ്യതികളിൽ നാഷണൽ കയാക്കിംദ് ചാമ്പ്യൻഷിപ്പ് ആംഗ്ലിംഗ് മത്സരം, ട്രഷർ ഹണ്ട്, വലവീശൽ, ഫ്ലൈ ബോർഡ്, ചെറുതോണി വെള്ളം കളി മത്സരം, ബനാന ബോട്ടിംഗ്, ബമ്പർ ബോട്ടിംഗ് തുടങ്ങിയവ മമ്പറം, പിണറായി പടന്നക്കര, ചേരിക്കൽ എന്നീ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കും. മത്സരം മമ്പറം ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച് ധർമടം ബീച്ചിൽ സമാപിക്കും.വാർത്താസമ്മേളനം പി. എം .അഖിൽ, ജെ.കെ .ജിജേഷ് കുമാർ, കക്കോത്ത് രാജൻ, കെ . സുധാകരൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |