നീലേശ്വരം:പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡി.വൈ.എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി നീലേശ്വരം പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'യംഗ് ഇന്ത്യ, ആസ്ക് ദ പി.എം' കാമ്പയിൻ യുവജനസാഗരമായി . കേരളത്തിൽ സന്ദർശനത്തിനെത്തുന്ന പ്രധാന മന്ത്രിയോട് നൂറു ചോദ്യവുമായാണ് യുവജന സംഗമം.
തൊഴിലില്ലായ്മ, ലിംഗ സമത്വം, ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം, കാർഷിക നിയമങ്ങൾ, വിലക്കയറ്റം, പൗരത്വനിയമം,സ്വകാര്യവത്ക്കരണം, കരാർവത്ക്കരണം തുടങ്ങിയ കാലിക പ്രസക്തമായ നിരവധി ചോദ്യങ്ങൾ യുവജനങ്ങൾ ഉയർത്തി.ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി കാൽലക്ഷത്തോളം യുവജനങ്ങൾ അണിനിരന്നു. ഡി.വൈ.എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ:ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ.ആർ.അനിഷേധ്യ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സാദിഖ് ചെറുഗോളി, എ.വി.ശിവപ്രസാദ്, പി.ശിവപ്രസാദ്, വൈസ് പ്രസിഡന്റുമാരായ കെ.കനേഷ്, നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സറീന സലാം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |