പെരിയ: സൺഡേ സ്‌കൂൾ ചാലിങ്കാലിന്റെ ഇരുപതാം വാർഷികാഘോഷം 'മെയ്യാട്ടം' എന്ന പേരിൽ ചാലിങ്കാൽ എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. സൺഡേ സ്‌കൂൾ പ്രസിഡന്റ് ഭാസ്‌കരൻ ചാലിങ്കാൽ അദ്ധ്യക്ഷനായി. കഥാകൃത്തും എഴുത്തുകാരനുമായ ഡോ. സന്തോഷ് പനയാൽ മുഖ്യപ്രഭാഷണം നടത്തി. പഴയകാല നാടക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. എസ്.എൻ കോളേജ് ചെയർമാൻ രാജൻ പെരിയ, ഷാജി എടമുണ്ട, മനോജ് കുമാർ ചാലിങ്കാൽ, രതീഷ് എന്നിവർ സംസാരിച്ചു. സൺഡേ തീയേറ്റർ സെക്രട്ടറി പി.കെ രാമകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ഗോപി നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് പ്രവർത്തകരുടെ വിവിധ കലാപരിപാടികളും താഴെ ഭൂമി എന്ന വനിതാ നാടകവും സൺഡേ സ്‌കൂൾ പ്രവർത്തകർ അവതരിപ്പിച്ച അസുര പർവ്വം എന്ന നാടകവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |