തളിപ്പറമ്പ്: കെ.പി.സി സി പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ നാടകയാത്രയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ജില്ലകളിലെ പര്യടനത്തിന് ശേഷം നാടകയാത്ര 24 ന് വയനാട്ടിൽ സമാപിക്കും. ആര്യാടൻ ഷൗക്കത്താണ് 'ഇന്ത്യ എന്റെ രാജ്യമാണ് ' നാടകം ഒരുക്കിയത്.ജാഥാ ലീഡർ എൻ.വി.പ്രദീപ് കുമാറും ജാഥാ മാനേജർ പ്രദീപ് കുമാർ പയ്യന്നൂരിനുമൊപ്പം കേരളത്തിലെ പ്രമുഖ നാടകകലാകാരായ പ്രതീഷ് കോട്ടപ്പള്ളി, ശ്രീധരൻ, ബാബു നാരായണൻ, ബാബു, പ്രകാശ് കോട്ടക്കൽ, പത്മാ ശിവപുരം, ശ്രീകല എന്നിവരും സംഘത്തിലുണ്ട്. ടൊപ്പമുണ്ട്. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിലെ പര്യടനത്തിനു ശേഷം 24ന് വയനാട്ടിൽ സമാപിക്കും. ടൗൺ സ്ക്വയറിന് സമീപം നടന്ന സ്വീകരണ പരിപാടിയിൽ മനോജ് കൂവേരി.എം.പ്രദീപ് കുമാർ.എ.വി.പ്രദീപ് കുമാർ.സി കെ.സായൂജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |