SignIn
Kerala Kaumudi Online
Thursday, 18 July 2024 6.31 AM IST

സൈബർ കേസ് ഭീഷണി: 9,90,000 രൂപ തട്ടി

cyber

പരിയാരം: ആയുർവേദ ഡോക്ടറെ സൈബർകേസിൽ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. പരിയാരം കണ്ണൂർ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ ചെറുതാഴം മണ്ടൂർ മരങ്ങാട്ട് മഠത്തിലെ ഡോ. മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ പ്രൊഫസറുമായ ഡോ. അഞ്ജലി ശിവറാമിന്റെ (46) പണമാണ് തട്ടിയെടുത്തത്. നവിമുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് കേസ്. മെയ് 2 മുതൽ നാല് വരെയുള്ള തീയതികളിൽ മുംബൈ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോ. അഞ്ജലിയുടെ പിലാത്തറ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിന്നും ഒ.ടി.പി കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു. ഡോ.അഞ്ജലിയുടെ പേരിൽ സൈബർകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ്‌ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയതെന്നാണ് പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CYBERCRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.