പരിയാരം: വൻ അപകടത്തെ വിളിച്ചുവരുത്തുന്ന തരത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിന്റെ ഉയർന്ന നിലകളിൽ പെരുംതേനീച്ചകളുടെ വലിയ കൂടുകൾ. ആശുപത്രി കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലെ ജനലുകളുടെ ഭാഗത്തും മെഡിക്കൽ കോളേജിന് മുൻവശത്തെ ചുവരുകളിലുമായാണ് ഭീതി ജനിപ്പിക്കുന്ന തരത്തിൽ ഇവയുടെ കൂടുകളുള്ളത്.
ഒരു മാസം മുന്നേ കുറച്ച് ഭാഗത്തെ കൂടുകൾ കരിച്ച് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും പലയിടങ്ങളിലായി ഇവ വീണ്ടും കൂടു വെക്കുകയായിരുന്നു. പരുന്തുകളോ മറ്റോ ആക്രമിക്കുകയോ, ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണിക്കിടയിൽ ഇളകിപ്പോകുകയോ ചെയ്താൽ തേനീച്ചക്കൂട്ടം ഇളകി ആക്രമണം നടത്താനുള്ള സാദ്ധ്യതയും മുന്നിലുണ്ട്. പതിവായി കൂടുകൂട്ടുന്ന തേനീച്ചക്കൂട്ടത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള ആലോചനയിലാണ് മെഡിക്കൽ കോളേജ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |