പുല്ലൂർ:പുല്ലൂർ താളിക്കുണ്ട് ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവ നിധിശേഖരണത്തിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണിന്റെ ഉദ്ഘാടനം ദേവസ്ഥാനത്ത് നടന്നു. പി.രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്തു. ആദ്യ ഫണ്ട് പരേതനായ മണ്ണട്ട വി.ശങ്കരന്റെ സ്മരണയ്ക്ക് ഭാര്യ സരോജിനി അമ്മ കൈമാറി. പ്രസിഡന്റ് കുമാരൻ വയ്യോത്ത് ഏറ്റുവാങ്ങി. തുടർന്ന് കുമാരൻ വയ്യോത്ത്, പി.വി.കണ്ണൻ മാസ്റ്ററുടെ സ്മരണക്ക് വേണ്ടി ഭാര്യ ജയശ്രീ, കൃഷ്ണൻ അടുക്കത്തിൽ എന്നിവർ ഫണ്ടുകൾ നൽകി. തറവാട് മൂപ്പൻ കൃഷ്ണൻ നെല്ലിത്തറ, ട്രഷറർ രാജേന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി. ദേവസ്ഥാനം കോയ്മ ഉണ്ണികൃഷ്ണൻ നായർ, കരുണാകരൻ നായർ, ദാമോദരൻ, രമേശൻ,സന്തോഷ്, സുധീർ ബാബു, മഹേഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വിശ്വൻ വയ്യോത്ത് സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |