SignIn
Kerala Kaumudi Online
Thursday, 18 July 2024 6.32 AM IST

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന

kottiyoor

കൊട്ടിയൂർ:കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ അവസാനത്തേതായ രോഹിണി ആരാധന നാളെ നടക്കും. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം എന്നിവ നടത്തും. സന്ധ്യയ്ക്കാണ് പാലമൃതഭിഷേകവും കളഭാഭിഷേകവും. പാലമൃത് അഭിഷേകത്തിനുള്ള പഞ്ചഗവ്യം കൊട്ടിയൂരിൽ തന്നെയാണ് തയ്യാറാക്കുന്നത്. കോട്ടയം പടിഞ്ഞാറേ
കോവിലകത്ത് നിന്ന് നൽകുന്ന പൂജാ വസ്തുക്കളാണ് രോഹിണി നാൾ ആരാധനാ പൂജയ്ക്ക് ഉപയോഗിക്കുന്നത്.
രോഹിണി ആരാധനയിലെ സുപ്രധാന ചടങ്ങ് കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലിയാണ്. ആലിംഗന പുഷ്പാഞ്ജലി സമയത്ത് പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയിൽ ആർക്കും ഇറങ്ങാൻ അനുവാദമില്ല. ഓച്ചറും സംഘവും നടത്തുന്ന വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രോച്ചാരണങ്ങളോടെ തുളസി കതിരും ജലവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു നടത്തുന്ന പൂജയാണ് ആലിംഗന പുഷ്പാഞ്ജലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.