തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ന് കാസർകോടും മലപ്പുറവും ഏറ്റുമുട്ടും. ഇന്നലെ ആദ്യ സെമിയിൽ തൃശൂരിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് മലപ്പുറം ഫൈനലിലെത്തിയത്. മുഹമ്മദ് ഷിബിൻ ഷാനാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്. കളിയിലെ മികച്ച താരമായി മലപ്പുറത്തിന്റെ താഷിഫ് മിൻഹാജിനെ തിരഞ്ഞെടുത്തു രണ്ടാം സെമിയിൽ കാസർകോട് പാലക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മുഹമ്മദ് ഹാരിസ് ഖാൻ,ആരുഷ് എന്നിവരാണ് ഗോൾ സ്കോറർമാർ. ഇന്ന് രാവിലെ ഏഴരക്ക് ലൂസേഴ്സ് ഫൈനലിൽ തൃശൂരും പാലക്കാടും തമ്മിൽ മൽസരിക്കും വൈകുന്നേരം 4നാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |