SignIn
Kerala Kaumudi Online
Friday, 12 July 2024 3.37 AM IST

എം.പി. വീരേന്ദ്രകുമാർ അനുസ്മരണം

veerendra
എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സദസ്സ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ക്രാന്തദർശിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് കെ.പി മോഹനൻ എം.എൽ.എ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റി, സംഗമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിനു വേണ്ടിയും വെള്ളത്തിനു വേണ്ടിയും നമ്മുടെ വായുവിന് വേണ്ടിയും ശബ്ദിക്കാൻ ഇവിടെ രാഷ്ട്രീയക്കാരന് ബാധ്യതയുണ്ടെന്ന തിരിച്ചറിവ് നേരത്തെ പ്രകടിപ്പിച്ചിരുന്ന വീരേന്ദ്രകുമാറിന്റെ ഓർമ്മകൾ ഏതൊരു പരിസ്ഥിതി പ്രവർത്തകനും കരുത്തായി ഇന്നും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ അദ്ധ്യക്ഷത വഹിച്ചു. വടകര ഡയറ്റ് ലക്ചറർ ടി.എൻ.കെ നിഷ അനുസ്മരണ പ്രഭാഷണം നടത്തി. സുജ ബാലുശ്ശേരി, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ, ഉഷ രയരോത്ത്, നിഷ കുമാരി, ചീളിൽ ശോഭ, കെ. സിനി സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, RJD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.