പുനലൂർ: വിൽപ്പനക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 30കിലോ കഞ്ചാവുമായി കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുര്യോട്ട്മല അജ്ഞന ഭവനിൽ ബാബു എന്ന അജിത്ത്(24),നഗര സഭയിലെ ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ(22),ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുനലൂർ മസാവരികുന്നിൽ ചരുവിളപുത്തൻ വീട്ടിൽ അലുവാ ഷാനവാസ് എന്ന ഷാനവാസ് (41)എന്നിവരെയാണ് ഇന്നലെ ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് ഓഫീസിലെ ഡാൻസാഫ് ടീമും പുനലൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രാ, ഒറീസ തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതായി ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് കെ.എം.സാബുമാത്യൂവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഒറീസയിൽ നിന്ന് എത്തിച്ച കഞ്ചാവ് അജിത്തിന്റെ വീട്ടിൽ വച്ച് വീതം വയ്കക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് എസ്.ഐമാരായ കെ.എസ്.ദീപു, ബിജുഹക്ക്, സി.പി.ഒമാരായ ടി.സാജുമോൻ,പി.എസ്.അഭിലാഷ്, എസ്.ദിലീപ്,വിപിൻ ക്ലീറ്റസ്, പുനലൂർ സ്റ്റേഷനിലെ എസ്.ഐമാരായ അനീഷ്,രാജശേഖരൻ,രാജേഷ്,സി.പി.ഒമാരായഗിരീഷ്,മനോജ്,ജയരാജ്,ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |