റാന്നി: രാത്രിയിൽ വീടു കയറി മദ്യവും സ്വർണ്ണവും കവർന്ന കേസിലെ രണ്ടു പ്രതികൾ പിടിയിൽ.തിരുവനന്തപുരം, നെടുമങ്ങാട്, വെഞ്ഞാറമൂടിന് സമീപം കറ്ററ അമ്പലമുക്ക് സ്വദേശി മംഗളവുവിളയിൽ ഷിബു(32), നെടുമങ്ങാട് പുഴിക്കുറ്റി നഗരികുന്ന് കോളനിയിൽ ചിറത്തലയ്ക്കൽ ഗോപു (42) എന്നിവരാണ് പിടിയിലായത്. ഉതിമൂട് വലിയകലുങ്ക് ശബരിഗാർഡനിൽ സുകുമാരൻ നായരുടെ വീട്ടിൽ ഒരു മാസം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതികളാണ് ഇവർ. മറ്റൊരു മോഷണ കേസ് അന്വേക്ഷണത്തിനിടെ തിരുവല്ലം പൊലീസാണ് ഇവരെ പിടികൂടിയത്. വിരലടയാള പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ തിരുവല്ലം പൊലീസിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |