നാഗർകോവിൽ : ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം, കടയിൽവീട് പങ്കജാക്ഷന്റെ മകൻ ബിജുകുമാർ (48),ചെന്നൈ, വെസ്റ്റ് താംബരം, ജോൺസൺ സ്ട്രീറ്റ് സ്വദേശി ബെലാർമിന്റെ മകൻ ബെഞ്ചമിൻ ഷാജി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരിൽ കന്യാകുമാരി ജില്ലയിൽ രണ്ട് കേസുകളാണുള്ളത്. ബെഞ്ചമിൻ ഷാജിയുടെ പേരിൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളും, കോടതിയിൽ നിന്ന് വാറന്റുമുണ്ട്. ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ എസ്.ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൊറ്റാമത്തുവച്ച് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |