SignIn
Kerala Kaumudi Online
Thursday, 18 July 2024 8.02 AM IST

കാസർകോട് മാർക്കറ്റിലെ കടകളിൽ പരിശോധന

checking-

കാസർകോട്:കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് കാസർകോട് മാർക്കറ്റിൽ എ.ഡി.എം കെ.വി ശ്രുതി,ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി. കാസർകോട് ടൗൺ മാർക്കറ്റിൽ ഹോട്ടൽ, ചിക്കൻ സ്റ്റാൾ, പച്ചക്കറി പഴവില്പന കടകൾ, പലവ്യജ്ഞനകടകൾ, ഉണക്ക് മീൻ, ബേക്കറി, തുടങ്ങിയ 38 കടകളിലാണ് പരിശോധന നടന്നത്. വില വിവരപട്ടിക പ്രസിദ്ധികരിക്കാത്ത കടകൾക്ക് നോട്ടീസ് നൽകി. വില ഏകീകരിച്ച പട്ടിക പ്രദർശിപ്പിക്കാൻ കടയുടമകൾക്ക് നിർദ്ദേശം നൽകി. അമിതവില ഈടാക്കുന്ന കടകളിൽ വിലവിവരപട്ടിക തിരുത്തി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി. താലൂക്ക് സപ്ലൈ ഓഫീസർ എം.ഗംഗാധരൻ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ ഫുഡ്‌ സേഫ്റ്റി, ലീഗൽമെട്രോളജി, പൊലീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CHECKING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.