പയ്യന്നൂർ : ഓപ്പൺ ഫ്രെയിമിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ ഋതിക് ഘട്ടക്കിന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അഞ്ച് സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.ജനുവരി 8 മുതൽ 12 വരെ കൈരളി മിനി ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചര മുതലാണ് പ്രദർശനം.'മേഘേ ധാക്കാ താര, സുബർണരേഖ, ജുക്തി താക്കോ ആർ ഗാപോ, കോമൾ ഗാന്ധാർ, അജാന്ത്രിക്' എന്നീ ചിത്രങ്ങൾ മലയാളത്തിൽ സബ്‌ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കും.ലോകത്തെമ്പാടും യുദ്ധങ്ങളും കുടിയേറ്റങ്ങളും മനുഷ്യരുടെ പലായനത്തിനും നിദാന്തദുരിതങ്ങൾക്കും കാരണമായി വർത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഋതിക് ഘട്ടക് ചലച്ചിത്രങ്ങളിലെ പ്രമേയങ്ങളുടെ പ്രസക്തി വർദ്ധിച്ച് വരികയാണെന്ന് ഓപ്പൺ ഫ്രെയിം ഭാരവാഹികൾ പറഞ്ഞു.ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഋതിക് ഘട്ടക്ക് സിനിമകളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും നടക്കുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |