പയ്യന്നൂർ: വെള്ളൂർ സമന്വയ കലാ - കായിക വേദിയുടെ 25-ാമത് വാർഷികത്തോടനുബന്ധിച്ച് മലബാറിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കബഡി ടൂർണ്ണമെന്റ് സംഘടിപ്പിക്കും. നാളെ രാവിലെ 10ന് സമന്വയ പരിസരത്ത് പ്രത്യേകം തയ്യാറാക്കുന്ന പി. സുകുമാരൻ സ്മാരക കോർട്ടിൽ, കെ.വി. സുധാകരന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യും. 18 പുരുഷ ടീമുകളും 5 വനിതാ ടീമുകളും പങ്കെടുക്കും. തുള്ളൽ പുരസ്കാരം നേടിയ പയ്യന്നൂർ കൃഷ്ണൻകുട്ടി, വോളി കോച്ച്മാരായ നാരായണൻ കുണിയൻ, മൻജിത്ത് അർജുൻ, ദാസ് മമ്പാട് എന്നിവരെ കൗൺസിലർ ഇ. ഭാസ്കരൻ ആദരിക്കും. വൈകീട്ട് അഡ്വ. പി. സന്തോഷ് സമ്മാനദാനം നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ കെ.വി സുധാകരൻ, എം. സുനിൽകുമാർ, പി.സി സനൂപ് കുമാർ, കെ. സുകേഷ്, എം. ശിവപ്രസാദ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |