തൃശൂർ: ജില്ലയിലെ ഭൂമിയില്ലാത്ത അംഗൻവാടികൾക്ക് ഭൂമി കണ്ടെത്താനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി. കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി. 3016 അംഗൻവാടികളിൽ 326 എണ്ണത്തിനാണ് സ്വന്തമായി ഭൂമിയില്ലാത്തത്. ഇതിൽ 25 എണ്ണത്തിന് ഭൂമി ലഭ്യമായിട്ടുണ്ടെന്നും 18 എണ്ണത്തിന് സ്വന്തമായി ഭൂമി ലഭ്യമാകാൻ സാധ്യതകളുണ്ടെന്നും ഐ.സി.ഡി.എസ് സെൽ പ്രോഗാം ഓഫീസർ സുബൈദ യോഗത്തെ അറിയിച്ചു. ജനപ്രതിനിധികൾ, എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരെയുൾപ്പെടുത്തി കാമ്പയിൻ സംഘടിപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പഴയന്നൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ രണ്ട് അംഗൻവാടികൾക്കാണ് വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ളത്. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.മീര, ഡെപ്യുട്ടി കളക്ടർ എം.സി.ജ്യോതി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |